ഷാർജ ഭരണാധികാരി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും പൊതുതാൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി

Update: 2023-09-27 18:36 GMT
Advertising

മസ്‌കത്ത്: ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒമാനിൽ നിന്ന് മടങ്ങി. ഒമാനിലെത്തിയ ഷാർജ ഭരണാധികാരിക്ക് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയിരുന്നത്.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഷാർജ ഭരണാധികാരി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും പൊതുതാൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അൽ ഖാസിമിയും പ്രതിനിധി സംഘവും സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക്കും മസ്‌കത്ത് റോയൽ ഓപ്പറ ഹൗസും നാഷനൽ മ്യൂസിയവും സന്ദർശിച്ചു.

ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഒമാനിലെ യു.എ.ഇ അംബാസഡർ അംബാസഡർ മുഹമ്മദ് ബിൻ നഖീറ അൽ ദഹേരി, സാംസ്‌കാരിക, ഇൻഫർമേഷൻ വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഉവൈസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമായിരുന്നു ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അനുഗമിച്ചിരുന്നത്.

Full View


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News