തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് മരിച്ചത്
Update: 2025-12-16 15:19 GMT
മസ്‌കത്ത്: തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് ദുകമിലെ താമസ സ്ഥലത്ത് വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. യു എ ഇയില്‍ ജോലി ചെയ്യുന്ന അരവിന്ദ് കമ്പനി ആവശ്യാര്‍ത്ഥമാണ് അടുത്തിടെ ദുകമില്‍ എത്തിയത്. പിതാവ്: അശോക് കുമാര്‍. മാതാവ്: പരേതയായ ഷീന. ഐ സി എഫ് ഒമാന്‍ വെല്‍ഫയര്‍ സമിതിക്ക് കീഴില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.