യു.ഡി.എഫ് സലാലയിൽ വിജയാഘോഷം സംഘടിപ്പിച്ചു

എല്ലാവരും കേക്ക് മുറിച്ച് മധുരം പങ്കിട്ടു

Update: 2024-06-07 13:44 GMT

സലാല: കെ.എം.സി.സിയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ചേർന്ന് സലാലയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. ഈ വിജയം സന്തോഷം നൽകുന്നതാണെന്നും രാഹുൽ ഗാന്ധി കൊണ്ട വെയിലും മഴയും മഞ്ഞുമാണ് ഈ വിജയത്തിന്റ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.

ഐക്യജനാധിപത്യ മുന്നണിയുടെ മിന്നും വിജയത്തിനിടയിലും മതേതര കേരളത്തിന്റെ മുഖത്ത് വീണ കരിനിഴലാണ് വർഗീയ ശക്തികളുടെ കടന്നു വരവെന്നും യു.ഡി.എഫ് ഇത് വളരെ ഗൗരവത്തോടെ കാണണമെന്നും നേതാക്കൾ അഭിപ്രായപെട്ടു. എല്ലാവരും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഐ.ഒ.സി പ്രസിഡന്റ് ഡോ നിഷ്താർ സ്വാഗതം പറഞ്ഞു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, ഐ.ഒ.സി ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ, ജാബിർ ഷെരീഫ്,അനീഷ്, ശ്യാം മോഹൻ എന്നിവർ സംസാരിച്ചു. മുനീർ വി സി നന്ദി പറഞ്ഞു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News