തൊഴിൽനിയമ ലംഘനം; 30 പ്രവാസികൾ പിടിയിൽ

ഇസ്‌കി വിലായത്തിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലുമായിരുന്നു പരിശോധന.

Update: 2023-10-05 19:14 GMT

മസ്കത്ത്: ഒമാനിൽ തൊഴിൽ നിയമ ലംഘനത്തിനെതിരെ പരിശോധനകൾ കർശനമാക്കി അധികൃതർ. ഇസ്ക്കി വിലായത്തിൽ നിന്ന് 30 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ദഖിലിയ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബറർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇസ്‌കി വിലായത്തിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലുമായിരുന്നു പരിശോധന. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News