ഖത്തറിൽ കഴിഞ്ഞ വർഷം മാത്രം തുറന്നത്‌ 12 പൊതുപാർക്കുകൾ; പുതിയ കായിക സംസ്കാരം പടുത്തുയർ‍ത്തൽ ലക്ഷ്യം

പുൽത്തകിടികളും മരങ്ങളും നിറഞ്ഞ വിശാലമായ പാർക്കുകൾ ഇപ്പോൾ വൈകുന്നേരങ്ങളിൽ ഏറെ സജീവമാണ്.

Update: 2023-01-14 18:12 GMT

ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷം മാത്രം തുറന്നത്‌ 12 പൊതുപാർക്കുകൾ. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഖത്തറിലെ പൊതുപാർക്കുകളുടെ ആകെ വിസ്തീർണം മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററിലെത്തി.

ലോകകപ്പിനോട് അനുബന്ധിച്ച് പുതിയ കായിക സംസ്കാരം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഖത്തറിൽ കൂടുതൽ പൊതു പാർക്കുകൾ തുറന്നത്. പുൽത്തകിടികളും മരങ്ങളും നിറഞ്ഞ വിശാലമായ പാർക്കുകൾ ഇപ്പോൾ വൈകുന്നേരങ്ങളിൽ ഏറെ സജീവമാണ്.

കുടുംബങ്ങൾ ഒഴിവുസമയം ചെലവഴിക്കാൻ കൂട്ടത്തോടെ ഇവിടങ്ങളിൽ എത്തുന്നു. ഈ പാർക്കുകളിൽ സൈക്ലിങ് ട്രാക്ക്, റണ്ണിങ് ട്രാക്ക്, ഓപ്പൺ ജിം തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചൂട് കൂടിയ സമയങ്ങളിലും ആരോഗ്യ ശീലങ്ങൾ മാറാതിരിക്കാൻ ചിലയിടങ്ങളിൽ ശീതീകരിച്ച റണ്ണിങ് ട്രാക്കുകളും ഒരുക്കിയിരിക്കുന്നു.

12 പാർക്കുകളിലും തണൽ മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുമുണ്ട്. വിവിധ എംബസികളുടെയും സ്കൂളുകളുടെയും സഹായത്തോടെ ഖത്തറിൽ കഴിഞ്ഞ വർഷം മാത്രം തുറന്നത്‌ 12 പൊതുപാർക്കുകൾ; പുതിയ കായിക സംസ്കാരം പടുത്തുയർ‍ത്തൽ ലക്ഷ്യം10 ലക്ഷം മരങ്ങളാണ് നട്ടത്. ഖത്തറിൽ ആകെ 114 പാർക്കുകൾ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News