ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

2022 ല്‍ ലോകകപ്പ് നടന്ന വര്‍ഷത്തേക്കാള്‍ ഇത്തവണ സര്‍വീസ് നടത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു

Update: 2023-12-23 17:07 GMT
Editor : banuisahak | By : Web Desk

ദോഹ: ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖയില്‍ നവംബറില്‍ വലിയ ഉണര്‍വുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, എയര്‍ കാര്‍ഗോ, മെയില്‍ സര്‍വീസുകളും കൂടി. വിമാന സര്‍വീസുകളുടെ എണ്ണം 7 ശതമാനമാണ് കൂടിയത്.

2022 ല്‍ ലോകകപ്പ് നടന്ന വര്‍ഷത്തേക്കാള്‍ ഇത്തവണ സര്‍വീസ് നടത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.39 ലക്ഷം യാത്രക്കാരാണ് നവംബറില്‍ ഖത്തറിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 32 ലക്ഷമായിരുന്നു.ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ തന്നെ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന കാണിക്കുന്നുണ്ട്. 40 ലക്ഷത്തിന് അടുത്തോ കൂടുതലോ ആണ് ഈ മാസങ്ങളില്‍ രാജ്യത്തെത്തിയ യാത്രക്കാരുടെ കണക്ക്.

യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമുള്ള പ്രധാന ട്രാന്‍സിറ്റ് ഹബ് എന്ന നിലയിലും ഹമദ് വിമാത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.ഹയാ വിസയുടെ കാലാവധി നീട്ടിയതും ഏഷ്യന്‍ കപ്പ് ഫുട്ബോളും വരും മാസങ്ങളില്‍ ഖത്തറിലേക്ക് കൂടുതല്‍ പേരെയെത്തിക്കുമെന്നാണ് വിശ്വസിക്കുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News