മാര്‍ച്ചിൽ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണതില്‍ വന്‍ വര്‍ധന

യാത്രാ വിമാനങ്ങളുടെ എണ്ണതില്‍ 12.9 ശതമാനത്തിന്റെ വര്‍ധനയുമുണ്ട്.

Update: 2023-04-15 17:10 GMT

ദോഹ: മാര്‍ച്ചില്‍ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണതില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം, 35 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാന മാര്‍ഗം മാര്‍ച്ചില്‍ ഖത്തറിലെത്തിയത്.

2022 മാര്‍ച്ചിനെ അപേക്ഷിച്ച് 25 ശതമാനം കൂടുതല്‍. യാത്രാ വിമാനങ്ങളുടെ എണ്ണതില്‍ 12.9 ശതമാനത്തിന്റെ വര്‍ധനയുമുണ്ട്. അതേസമയം ചരക്ക് നീക്കം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ‌ഇത്തവണ കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 5.2 ശതമാനത്തിന്റെ കുറവാണുള്ളത്.

ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശനം നീട്ടിയതും യാത്രക്കാരുടെ വരവിനെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങള്‍ ഹയ്യാ സംബന്ധിച്ച് ഖത്തര്‍ ടൂറിസം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. നാളെ ഹയ്യാ യാത്രയുമായി ബന്ധപ്പെട്ട് ഖത്തര്‍ ടൂറിസം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News