തൃശൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തില്‍ മരിച്ചു

കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ ആണ് മരിച്ചത്. 58 വയസായിരുന്നു.

Update: 2022-09-17 17:24 GMT

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ പെരിഞ്ഞനം സ്വദേശി മരിച്ചു. കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ ആണ് മരിച്ചത്. 58 വയസായിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ അപകടത്തിൽപ്പെട്ടത്.


ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം പൂർണമായും കത്തിനശിച്ചു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ബന്ധുക്കളെത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. വക്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News