ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ പ്രവേശന രജിസ്‌ട്രേഷൻ തുടങ്ങി
മോർണിങ്, ഈവെനിങ് സെഷനുകളിലേക്കായി കെ.ജി. മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം
ദോഹ: ഖത്തറിലെ മുൻനിര ഇന്ത്യൻ വിദ്യാലയങ്ങളിലൊന്നായ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള വിദ്യാർഥി പ്രവേശന രജിസ്ട്രേഷൻ ഇന്നുമുതൽ ഓൺലൈനായി ആരംഭിച്ചു. മോർണിങ്, ഈവെനിങ് സെഷനുകളിലേക്കായി കെ.ജി. മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സ്‌കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
പ്രവേശനത്തിനായി നിശ്ചിത സമയത്തേക്ക് മാത്രമേ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ സ്‌കൂൾ വെബ്സൈറ്റായ www.sisqatar.info യിൽ ലഭ്യമായിരിക്കുകയുള്ളൂ. അതിനാൽ, പ്രവേശനം ആഗ്രഹിക്കുന്നവർ ഉടൻ തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ലഭ്യതയും ഒഴിവുകളും അനുസരിച്ചായിരിക്കും പ്രവേശനം നൽകുക.
പ്രവേശന നടപടികളെക്കുറിച്ചോ രജിസ്ട്രേഷനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിയേണ്ടവർക്ക് സ്‌കൂളുമായി ബന്ധപ്പെടാവുന്നതാണ്:
ഇമെയിൽ: admissions@sisqatar.info
ലാൻഡ് ലൈൻ നമ്പർ: 44151524