അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് ഇന്നുമുതല്‍ താല്‍ക്കാലികമായി അടച്ചിടും

ഖത്തറിലെ ഏറ്റവും പഴയ വന്യജീവി പാര്‍ക്കുകളിലൊന്നാണ് അല്‍ ഖോര്‍ പാര്‍ക്കും മൃഗശാലയും

Update: 2022-07-08 10:16 GMT

ഖത്തറിലെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നായ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് ഇന്നുമുതല്‍ താല്‍ക്കാലികമായി അടച്ചിടും. ഇന്നലെയാണ് ഔദ്യോഗിക ട്വീറ്റിലൂടെ മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്.




വികസനപ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായാണ് മൃഗശാലയടക്കമുള്ള പാര്‍ക്ക് അടച്ചിടുന്നത്. നിലവില്‍ പാര്‍ക്കില്‍ നടന്നുവരുന്ന എല്ലാ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ സുരക്ഷകൂടി ഉറപ്പാക്കാന്‍ വേണ്ടിയാണ് പാര്‍ക്ക് അടച്ചിടുന്നത്.



മുന്‍വര്‍ഷങ്ങളും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ക്ക് അടച്ചിട്ടിരുന്നു. ഖത്തറിലെ ഏറ്റവും പഴയ വന്യജീവി പാര്‍ക്കുകളിലൊന്നാണ് അല്‍ ഖോര്‍ പാര്‍ക്കും മൃഗശാലയും. 240,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാല കൂടിയാണിത്.

Advertising
Advertising

ഒരു ചെറിയ വന്യജീവി കേന്ദ്രമെന്നതിലുപരി കുടുംബസമേതം അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ മാത്രം വിപുലമായ സൗകര്യങ്ങളോടുകൂടിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News