ഖത്തറില്‍ കുട്ടികള്‍ക്ക് മാത്രമായി കോവിഡ് ചികിത്സാകേന്ദ്രം

അല്‍വക്ര ഹോസ്പിറ്റല്‍ കാമ്പസിലുള്ള അല്‍വക്ര പീഡിയാട്രിക് സെന്ററാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്

Update: 2022-01-10 16:27 GMT
Editor : ubaid | By : ഫൈസൽ ഹംസ
Advertising

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കേന്ദ്രം സജ്ജീകരിച്ചു. അല്‍വക്ര ഹോസ്പിറ്റല്‍ കാമ്പസിലുള്ള അല്‍വക്ര പീഡിയാട്രിക് സെന്ററാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാണ് ഇത്. അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ആശുപത്രിയില്‍ 39 ബെഡുകളുണ്ട്. ഇതിന് പുറമെ നാല് തീവ്രപരിചരണ യൂണിറ്റുകള്‍, ഹ്രസ്വകാല രോഗികള്‍ക്ക് 22 നിരീക്ഷണ ബെഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കിടത്തി ചികിത്സയ്ക്കുള്ള ‌സൌകര്യം 140 ബെഡുകള്‍ വരെയായി ഉയര്‍ത്താനും കഴിയും.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News