അറേബ്യൻ ഗൾഫിൽ ഖത്തറിന്റെ എൽ.എൻ.ജി കപ്പലിന് നേരെ ആക്രമണം
എൽ.എൻ.ജി കപ്പലായ അൽമയാദക്കു നേരെയാണ് ആക്രമണം
Update: 2026-11-01 09:59 GMT
ദോഹ: അറേബ്യൻ ഗൾഫിൽ ഖത്തർ കപ്പലിന് നേരെ ആക്രമണം. എൽ.എൻ.ജി കപ്പലായ അൽമയാദക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച [30 ഒക്ടോബർ] വൈകിട്ടാണ് കപ്പലിൽ പ്രൊജക്ടൈൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനി നാഖിലാത്ത് അറിയിച്ചു. കപ്പൽ സുരക്ഷിതമാണെന്നും ആക്രമണത്തിന്റെ ആഘാതം പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും നാഖിലാത്ത് കൂട്ടിച്ചേർത്തു.
ഇറാന്റെ ഉടമസ്ഥതയിലുള്ള ലവാൻ ദ്വീപിന്റെ തെക്കു ഭാഗത്ത് നിന്ന് 74 കിലോമീറ്റർ അകലെയാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 28ന് ഇറാൻ - യുഎസ് സംഘർഷം ആരംഭിച്ചതിനു ശേഷം ഗൾഫ് സമുദ്ര മേഖലയിൽ 145 കപ്പലുകൾ ആക്രമിക്കപ്പെട്ടു എന്നാണ് സമുദ്ര സുരക്ഷാ നിരീക്ഷണ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻ്റെ കണക്ക്.