ഖത്തര്‍ ലോകകപ്പിന്‍റെ വരുമാനം 600 കോടി ഡോളറിലെത്തുമെന്ന് സി.ഇ.ഒ നാസര്‍ അല്‍ ഖാത്തര്‍

സൗദിയില്‍ നിന്നുള്ളവരെ അതിര്‍ത്തിയില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും ബസ് വഴി എത്തിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്

Update: 2022-08-25 19:21 GMT
Editor : ijas

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ വരുമാനം 600 കോടി ഡോളറിലെത്തുമെന്ന് സി.ഇ.ഒ നാസര്‍ അല്‍ ഖാത്തര്‍. ഏറ്റവും മിതമായ നിരക്കിലുള്ള താമസ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 80 ഡോളര്‍ മുതല്‍ താമസ സൗകര്യങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് സമയത്ത് 6 ബില്യണ്‍ യു.എസ് ഡോളര്‍, ഏതാണ്ട്.50,000 കോടി രൂപയോളം വരുമാനമുണ്ടാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ പ്രത്യേക ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ ഖാത്തര്‍.

Full View

ജി.സി.സിയിലെ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്. സൗദിയില്‍ നിന്നുള്ളവരെ അതിര്‍ത്തിയില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും ബസ് വഴി എത്തിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. സൗദി പൌരന്മാര്‍ക്ക് ലോകകപ്പിനെത്താനുള്ള നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനെത്തുന്ന ആരാധകര്‍ക്കായി വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താമസ ചെലവ് കൂടുതലാണെന്ന വാദങ്ങള്‍ തെറ്റാണ്. ഒരു ദിവസത്തിന് 80 റിയാല്‍ മുതല്‍ താമസം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെ 3.2 മില്യണ്‍ ടിക്കറ്റുകളാണ് ലോകകപ്പിനുള്ളത്. ഇതില്‍ മൂന്നിലൊന്ന് സ്പോണ്‍സേഴ്സിനുള്ളതാണ്. ലോകകപ്പ് ഉദ്ഘാടന മത്സരം ഒരു ദിവസം നേരത്തെയാക്കിയത് ആവേശം ഇരട്ടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News