ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

Update: 2023-09-28 01:58 GMT
Advertising

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ പുതിയ മാറ്റം. ഒക്ടോബര്‍ ഒന്നുമുതല്‍ രാവിലെ 8 മണിക്ക് എംബസി പ്രവര്‍ത്തനം തുടങ്ങും. വൈകിട്ട് നാല് മണിവരെയാണ് പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.

കോണ്‍സുലാര്‍ സേവനങ്ങളില്‍ രാവിലെ 8 മുതല്‍ 11 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ രേഖകള്‍ നല്‍കും. നിലവില്‍ രാവിലെ 9 മുതല്‍ 5.30 വരെയാണ് പ്രവര്‍ത്തന സമയം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News