10 വയസ്സിൽ താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ വേണ്ട!; കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

Update: 2025-11-04 13:07 GMT
Editor : Thameem CP | By : Web Desk

ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ അപകടമുണ്ടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (55)-ലെ ക്ലോസ് (3) അനുസരിച്ച്, ഇത്തരം പ്രവൃത്തി ശിക്ഷാർഹമാണ്. അപകടമുണ്ടായാൽ മുതിർന്നവരെക്കാൾ എട്ടിരട്ടി കൂടുതൽ ഗുരുതരമായ പരിക്കുകൾ ഏൽക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. മുതിർന്നവർക്കായി രൂപകൽപന ചെയ്ത എയർബാഗുകൾ തുറക്കുന്നതിന്റെ ശക്തി കുട്ടികളുടെ ചെറിയ ശരീരത്തിന് മാരകമായ പരിക്കുകൾ ഉണ്ടാക്കും. അതിനാൽ, കുട്ടികളെ എപ്പോഴും പിൻസീറ്റിൽ, അവരുടെ പ്രായത്തിനും തൂക്കത്തിനും അനുയോജ്യമായ ചൈൽഡ് സേഫ്റ്റി സീറ്റുകളിൽ ഇരുത്തണമെന്നും, സീറ്റ്ബെൽറ്റുകൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News