ഖത്തറിൽ സിറ്റിസ്‌കേപ്പ് പ്രോപ്പർട്ടി ഷോ നാളെ മുതൽ; ഇന്ത്യൻ പവലിയനുമായി ഗൾഫ് മാധ്യമം

കേരളത്തിൽ നിന്ന് 34 ബിൽഡർമാർ

Update: 2023-10-23 18:33 GMT

ദോഹ: സിറ്റി സ്‌കേപ്പ് പ്രോപ്പർട്ടി ഷോയ്ക്ക് നാളെ ഖത്തറിൽ തുടക്കമാകും. ഗൾഫ് മാധ്യമം ഒരുക്കുന്ന ഇന്ത്യൻ പവലിയനിലൂടെ കേരളത്തിലെ പ്രമുഖ നിർമാതാക്കളെല്ലാം ദോഹയിലെത്തുന്നുണ്ട്. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന സിറ്റിസ്‌കേപ്പിൽ ലോകത്തെ റിയൽ എസ്റ്റേറ്റ് വമ്പൻമാരാണ് എത്തുന്നത്. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് കൂട്ടായ്മയായ ക്രഡായിയുമായി സഹകരിച്ചാണ് ഗൾഫ് മാധ്യമം ഇന്ത്യൻ പവലിയൻ ഒരുക്കുന്നത്. കേരളത്തിലെ പ്രമുഖരായ 34 പ്രമുഖ ബിൽഡർമാരാണ് ദോഹയിൽ എത്തിയിരിക്കുന്നത്.

Advertising
Advertising

ഖത്തർ മലയാളികൾ നാട്ടിൽ ഫ്‌ളാറ്റും വില്ലകളും കൊമേഴ്‌സ്യൽ കോംപ്ലക്‌സുകളുമൊക്കെ സ്വന്തമാക്കാനും നിക്ഷേപം നടത്താനുമുള്ള സുവർണാവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. ഓൺലൈൻ വഴി സൗജന്യ രജിസ്‌ട്രേഷനിലൂടെ പൊതുജനങ്ങൾക്ക് ഡിഇസിസിയിലെ പ്രദർശന വേദി സന്ദർശിക്കാം. ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രവേശനം അനുവദിക്കുക. സിറ്റിസ്‌കേപ്പ് പ്രോപ്പർട്ടി ഷോ 26ന് സമാപിക്കും.


Full View

Cityscape Property Show in Qatar from tomorrow; Gulf Madhyamam with Indian Pavilion

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News