എഐ കാലത്തെ തുടര്‍ പഠനം; കെയർ ക്യാമ്പയിനിന് തുടക്കമായി

ക്യാമ്പയിൻ ഉദ്ഘാടനം ബർവാ വില്ലേജിൽ യൂത്ത്ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ നിർവഹിച്ചു

Update: 2025-10-16 09:59 GMT
Editor : razinabdulazeez | By : Web Desk

ദോഹ: കരിയർ അസിസ്റ്റൻസ് റിസർച്ച് ആന്റ് എജ്യുക്കേഷൻ(CARE) ന്റെ ആഭിമുഖ്യത്തിൽ ‘എഐ കാലത്തെ തുടര്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം ബർവാ വില്ലേജിൽ യൂത്ത്ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ നിർവഹിച്ചു.
ഡാറ്റാ അനലിറ്റിക്സ് - റോബോടിക്സ് രംഗത്തെ വിദഗ്ധനും ട്രെയിനറുമായ ഡോ. മുഹമ്മദ് ശാക്കിർ ‘The Importance of Lifelong Learning in the Age of AI‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ തുടർച്ചയായ പഠനത്തിലൂടെയും സജീവ പങ്കാളിത്തത്തിലൂടെയും മാത്രമേ തങ്ങളുടെ കഴിവുകൾ നിലനിർത്താനും വികസിപ്പിക്കാനും കഴിയൂ എന്ന് അദ്ദേഹം ഉണര്‍ത്തി. കേവലം ഉപയോക്താവ് മാത്രമായി നില്‍ക്കാതെ, AI മേഖലയില്‍ സംഭാവനകൾ നല്‍കുന്ന നിര്‍മാതാക്കളായി നമ്മൾ വളരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ക്യാമ്പയിന്റെ ഭാഗമായി ഫിനാൻസ്, സംരംഭകത്വം, എഞ്ചിനീയറിംഗ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, എച്ച് ആർ ആൻഡ് അഡ്മിൻ, തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന പരിപാടികളെ സംബന്ധിച്ച് കെയർ ഡയറക്ടർ അഹമ്മദ് അൻവർ വിവരിച്ചു. യുവാക്കൾ, വിദ്യാർത്ഥികൾ, ഐ.ടി. പ്രൊഫഷണലുകൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ അബ്ദുൽ റഹീം സ്വാഗതം പറഞ്ഞു. മുക്താർ അലി സി പി, മുസമ്മിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു..

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News