ഖത്തറിൽ ബലി പെരുന്നാൾ നമസ്‌കാരം രാവിലെ 5.05ന്

588 കേന്ദ്രങ്ങളാണ് പെരുന്നാൾ നമസ്‌കാരത്തിനായി ഒരുക്കിയിരിക്കുന്നത്

Update: 2022-07-07 19:22 GMT
Advertising

ഖത്തറിൽ ബലി പെരുന്നാൾ നമസ്‌കാരം രാവിലെ 5.05ന്. 588 കേന്ദ്രങ്ങളാണ് പെരുന്നാൾ നമസ്‌കാരത്തിനായി ഒരുക്കിയിരിക്കുന്നത്. ബലി പെരുന്നാൾ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും മൈതാനങ്ങളുടെയും പട്ടിക മതകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലായിടത്തും രാവിലെ 5.05ന് തന്നെ നമസ്‌കാരം തുടങ്ങും.

അതേസമയം സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലാളികൾക്ക് മൂന്ന് ദിവസം അവധി നൽകണം. പെരുന്നാൾ ദിവസവും ജോലി ചെയ്യേണ്ട മേഖലയാണ് തൊഴിൽ നിയമം അനുശാസിക്കുന്ന ഓവർടൈം, മറ്റു അലവൻസുകൾ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഗവൺമെൻറ് സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും അവധികൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News