36,000 പേര്‍ക്ക് തൊഴില്‍; ഖത്തറിൽ മൈക്രോസോഫ്റ്റ് ഡാറ്റ സെന്റർ ലോഞ്ച് ചെയ്തു

  • ഖത്തര്‍ സമ്പദ് ഘടനയില്‍ 18 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കുതിപ്പുണ്ടാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം

Update: 2022-09-01 16:55 GMT
Editor : banuisahak | By : Web Desk

ദോഹ: ഖത്തറില്‍ 36,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി മൈക്രോ സോഫ്റ്റ് ഡാറ്റാ സെന്റര്‍ ലോഞ്ച് ചെയ്തു.ഖത്തര്‍ സമ്പദ് ഘടനയില്‍ 18 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കുതിപ്പുണ്ടാകുമെന്നാണ് മൈക്രോ സോഫ്റ്റിന്റെ വാഗ്ദാനം.ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് ആണ് ഡാറ്റാ സെന്റര്‍ ലോഞ്ചിങ് പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ മേഖലയില്‍ ഖത്തറിന്റെ സുപ്രധാന കാല്‍വെപ്പാണിത്. ഇതോടെ ആഗോള തലത്തിലെ ഏറ്റവും വലിയ ഡാറ്റാ ക്ലൌഡുമായി ഖത്തറിനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News