ഖത്തറിലെ തൊഴില്‍ പരിഷ്‌കാരങ്ങളില്‍ അഭിനന്ദനവുമായി യൂറോപ്യന്‍ യൂണിയന്‍

Update: 2022-04-26 09:18 GMT

ഖത്തറിലെ തൊഴില്‍ പരിഷ്‌കാരങ്ങളെ അഭിനന്ദിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂനിയന്‍ പുറത്തിറക്കിയ മനുഷ്യാവകാശവും ജനാധിപത്യും എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ഖത്തറിനെ പ്രശംസിക്കുന്നത്.

സ്‌പോണ്‍സര്‍ഷിപ്പ് രീതി മാറ്റിയത് തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങളില്‍ പ്രധാന ചുവടുവെപ്പാണ്. വിദേശതൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ മിനിമം വേതനം പ്രഖ്യാപിച്ചതും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. സ്‌പോണ്‍സര്‍ഷിപ്പ് രീതി മാറ്റുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍.

തൊഴിലുടമയുമായുള്ള കരാര്‍ തീരും മുന്‍പ് തന്നെ തൊഴില്‍ മാറാനും അവസമുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അടക്കം ഖത്തറില്‍ മിനിമം വേതനം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം റിയാല്‍ ശമ്പളമായും താമസത്തിനും ഭക്ഷണത്തിനും 800 റിയാലും നല്‍കണമെന്നാണ് നിയമം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News