കൈവിരലുകൾ നഷ്ടപ്പെട്ടിട്ടും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി കീഴടക്കി ഫഹദ്

Update: 2022-07-29 14:01 GMT

വിധിയെ വെല്ലുവിളിച്ച് ലോകത്തിന് മാതൃകയായിരിക്കുകയാണ് ഖത്തരി പൗരനായ ഹഫദ് അബ്ദുൽ റഹ്‌മാൻ ബദർ. നാല് കൈവിരലുകൾ നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തികൊണ്ട് ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി കീഴടക്കിയാണ് ഫഹദ് താരമാകുന്നത്.




 

പതിനൊന്ന് മാസം മുമ്പാണ് ചൈന-പാക് അതിർത്തിയിലെ കാരക്കോറം മലനിരയിലെ ബ്രോഡ്പീക് കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ ഫഹദ് അപകടത്തിൽപ്പെട്ടത്. അതിശൈത്യത്തിൽ മഞ്ഞിൽ തണുത്തുറഞ്ഞ്, ബോധം നഷ്ടപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയിൽ ഒരു രാത്രിമുഴുവൻ ബ്രോഡ്പീകിൽ കഴിയേണ്ടിവന്നു.

ശേഷം, മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇടതു കൈയിലെ നാല് വിരലുകൾ മരവിച്ച് മരിച്ചിരുന്നു. ലോകത്തെ എല്ലാ പ്രമുഖ മെഡിക്കൽ വിദഗ്ധരും പരിശോധിച്ചിട്ടും വിരലുകൾ മുറിച്ചുമാറ്റലല്ലാതെ മറ്റൊരു വഴിയില്ലെന്ന് വിധിയെഴുതി.

Advertising
Advertising





പിന്നീട് യന്ത്രവിരലുകൾ പിടിപ്പിച്ചാണ് ഫഹദ് ജീവിതത്തിലേക്കു പിടിച്ചുകയറിത്തുടങ്ങിയത്. സ്വപ്നങ്ങളിൽ നിന്നും വഴുതിവീഴാൻ ഫഹദ് തയ്യാറല്ലായിരുന്നു. ഇനിയൊരു കൊടുമുടി കയറ്റമില്ലെന്ന് പറഞ്ഞവരെ ലോകത്തെ ഏറ്റവും ദുഷ്‌കരമായ മൌണ്ട് കെടു കീഴക്കുമെന്ന് പറഞ്ഞാണ് ഫഹദ് നേരിട്ടത്.

പരിമിതികൾ തിരിച്ചറിഞ്ഞുതന്നെ അയാൾ കഠിനമായ പരിശീലനം തുടങ്ങി. 11 മാസങ്ങൾക്ക് ശേഷം ആകാശത്തെ ചുംബിച്ച് മൌണ്ട് കെടുവിന് മുകളിൽതൊട്ടാണ് തന്റെ വിധിയെഴുതിയവർക്ക് ഫഹദ് മറുപടി നൽകിയത്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് ഹഫദ് അബ്ദുൽ റഹ്‌മാൻ ബദറിന്റെ കരുത്ത്. അതുണ്ടെങ്കിൽ ഈ ലോകത്ത് മനുഷ്യന് അസാധ്യമായത് ഒന്നുമില്ലെന്ന് ഫവദ് അടിവരയിടുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News