ഫാന്‍സ് ഫിയസ്റ്റ മാര്‍ച്ച് 25 മുതല്‍

Update: 2022-03-16 14:22 GMT
Advertising

ലോകകപ്പ് ആവേശത്തോടൊപ്പം പങ്ക്‌ ചേരാൻ എക്സ്പാറ്റ്‌ സ്പോർട്ടീവ്‌ സംഘടിപ്പിക്കുന്ന ഫാൻസ്‌ ഫിയസ്റ്റക്ക്‌ മാർച്ച്‌ 25 ന് തുടക്കം. ഇതിന്റെ ഭാഗമായുള്ള സെവൻസ്‌ ഫൂട്ബാൾ ടൂർണ്ണമന്റ്‌ മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതല്‍ മിസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘടകർ അറിയിച്ചു.. ഖത്തര്‍ ലോക കപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ജഴ്സിയില്‍ ഖത്തറിലെ മുന്‍നിര പ്രവാസി ടീമുകള്‍ കളത്തിലിറങ്ങും.വിജയികൾക്ക്‌ ട്രോഫിയും പ്രൈസ് മണിയും നല്‍കും.

ടൂര്‍ണമെന്റ് നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഇ.പി അബ്ദുറഹ്മാനാണ് മുഖ്യരക്ഷാധികാരി.സഫീര്‍ റഹ്മാന്‍, മുനീഷ് എ.സി, ഡോ. താജ് ആലുവ, കെ.സി അബ്ദുല്ലത്തീഫ് എന്നിവർ രക്ഷാധികാരികളുമാണ്‌. സുഹൈല്‍ ശാന്തപുരമാണ് ചെയര്‍മാന്‍ .ചന്ദ്ര മോഹനന്‍, ശശിധര പണിക്കര്‍, ഷമീന്‍ പാലക്കാട് എന്നിവരാണ് സംഘടക സമിതി വൈസ് ചെയര്‍മാർ.

ജനറല്‍ കണ്‍വീനറായി താസീന്‍ അമീനെയും കണ്‍വീനര്‍മാരായി സഞ്ചയ് ചെറിയാന്‍, ഷിയാസ് കൊട്ടാരം, അനസ് ജമാല്‍, അബ്ദുറഹീം വേങ്ങേരി എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി മുഹമ്മദ് ഷരീഫ്, സാദിഖ് ചെന്നാടന്‍, മുഹമ്മദ് റാഫി, റഹ്മത്തുല്ല കൊണ്ടോട്ടി, നിഹാസ് എറിയാട്, റബീഅ്‌ സമാന്‍ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. ഫിയസ്റ്റയോടനുബന്ധിച്ച് കാണികള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News