പണമിടപാട്: ഖത്തറിൽ 'ഫൗറൻ' വൻ ഹിറ്റ്

ഒരു വർഷത്തിനുള്ളിൽ 1010 കോടി റിയാലിന്റെ ഇടപാടുകൾ

Update: 2025-04-30 15:42 GMT

ദോഹ: ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് അവതരിപ്പിച്ച 'ഫൗറൻ' വൻ ഹിറ്റ്. ഒരു വർഷത്തിനുള്ളിൽ 1010 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് സെൻട്രൽ ബാങ്ക് അവതരിപ്പിച്ച ഡിജിറ്റൽ സംവിധാനമാണ് ഫൗറൻ. ഇൻസ്റ്റന്റ് ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ജനകീയമാക്കാനാണ് ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ വഴിയുള്ള ഫൗറൻ ആരംഭിച്ചത്.

വളരെ വേഗത്തിൽ ജനകീയമായ 'ഫൗറൻ' സേവനം സ്വദേശികളും താമസക്കാരും ഒരുപോലെ ഉപയോഗപ്പെടുത്തിയെന്നാണ് വർധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത്. 55 ലക്ഷം ഇടപാടുകളിലൂടെ 1010 കോടി റിയാലാണ് കൈമാറിയത്. 28 ശതമാനമാണ് ഇടപാടുകളുടെ മൂല്യത്തിന്റെ ശരാശരി വളർച്ചാ നിരക്ക്. ഇടപാടുകളുടെ എണ്ണത്തിൽ ശരാശരി 31 ശതമാനം വർധവുമുണ്ടായി. 27 ലക്ഷം വ്യക്തിഗത അക്കൗണ്ടുകളാണ് ഫൗറാനിൽ രജിസ്റ്റർ ചെയ്തത്. കോർപ്പറേറ്റ് അക്കൗണ്ടുകളുടെ എണ്ണം 99,000 ആയി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News