ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ; സ്വാഗതം ചെയ്ത് സഹകരണ കൗൺസിൽ ഉച്ചകോടി

തുടർ നടപടികൾക്ക് ആഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്താൻ തീരുമാനം

Update: 2023-12-06 17:09 GMT

ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ തീരുമാനത്തെ സ്വാഗതം ചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി. തുടർ നടപടികൾക്ക് ആഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്താൻ ദോഹയിൽ ചേർന്ന സുപ്രീം കൗൺസിൽ യോഗം തീരുമാനിച്ചു.

നവംബർ ആദ്യവാരം ഒമാനിൽ ചേർന്ന ജി.സി.സി ആഭ്യന്തര മന്ത്രിതല സമിതി അംഗീകരിച്ച ഏകീകൃത ടൂറിസ്റ്റ് വിസ വേഗത്തിലാക്കുന്നതിനാണ് ആഭ്യന്തരമന്ത്രിമാരെ ചുമതലപ്പെടുത്തിയത്. വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ആസൂത്രണത്തിനുമൊടുവിലായിരുന്നു ഷെൻങ്കൻ മാതൃകയിൽ ജി.സി.സി ഏകീകൃത വിസക്ക് അംഗീകാരം നൽകിയത്.

ഇതുവഴി ആറ് ജിസിസി രാജ്യങ്ങളിലേക്ക് ഒറ്റ വിസയിൽ സന്ദർശനം സാധ്യമാകും .സ്വദേശികളും, താമസക്കാരും, വിദേശികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് ഈ തീരുമാനത്തെ കാത്തിരിക്കുന്നത്. ജിസിസി ആഭ്യന്തര മന്ത്രിമാരുടെ സമിതിയുടെ മേൽനോട്ടത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത വർഷം പകുതിയോടെ ഏകീകൃത വിസ പ്രാബല്ല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News