പ്രതിരോധ സഹകരണം വർധിപ്പിക്കാൻ ജിസിസി രാഷ്ട്രങ്ങൾ
ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ജിസിസി സംയുക്ത പ്രതിരോധ കൗൺസിലിലാണ് തീരുമാനം
Update: 2025-09-18 14:07 GMT
ദോഹ: പ്രതിരോധ സഹകരണം വർധിപ്പിക്കാൻ ജിസിസി രാഷ്ട്രങ്ങൾ ഒരുങ്ങുന്നു. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ജിസിസി സംയുക്ത പ്രതിരോധ കൗൺസിലിലാണ് തീരുമാനം.
ഏകീകൃത സൈനിക കമാൻഡ് വഴി ഇന്റലിജൻസ് വിവര കൈമാറ്റം വർധിപ്പിക്കാനും വ്യോമ സാഹചര്യങ്ങളുടെ ചിത്രങ്ങൾ അംഗരാജ്യങ്ങൾക്ക് കൈമാറാനുമാണ് നീക്കം. ബാലിസ്റ്റിക് മിസൈൽ മുന്നറിയിപ്പ് സംവിധാനത്തിനായി സംയുക്ത സമിതി രൂപീകരിക്കും. ഏകീകൃത സൈനിക കമാൻഡുമായി സഹകരിച്ച് സംയുക്ത പ്രതിരോധ പദ്ധതികൾ നവീകരിക്കുകയും ചെയ്യും. മൂന്നു മാസത്തിനുള്ളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടപ്പാക്കും.