ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് ഒരു കിലോ ഹെറോയിനും ആറ് കിലോ ഹാഷിഷും പിടികൂടി
നിരോധിത വസ്തുക്കൾ കടത്തുന്നത് കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്
Update: 2025-05-22 16:56 GMT
ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. യാത്രക്കാരനിൽ നിന്ന് ഒരു കിലോ ഹെറോയിനും ആറ് കിലോ ഹാഷിഷും പിടികൂടി. യാത്രക്കാരന്റെ ലഗേജിൽ സംശയം തോന്നിയതോടെയാണ്
കസ്റ്റംസ് വിശദ പരിശോധന നടത്തിയത്. വാഹനങ്ങളുടെ സ്‌പെയർപാർട്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ കണ്ടെത്തിയത്. നിരോധിത വസ്തുക്കൾ കടത്തുന്നത് കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്.