ഐ.എം.എഫ് പ്രസംഗ മത്സരം: ഫൈനൽ മത്സരം 31ന്
വൈകുന്നേരം 4.30 മുതൽ ഐ.സി.സി അശോക ഹാളിലാണ് ഫൈനൽ റൗണ്ടിലെ പ്രസംഗ പോരാട്ടങ്ങൾ
ദോഹ: ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രവാസി സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മത്സരം ഫൈനൽ റൗണ്ടിലേക്ക്. ഖത്തറിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്ന് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 18 പേർ ഫൈനൽ റൗണ്ടിൽ ഇടം നേടി. മേയ് 31 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ഐ.സി.സി അശോക ഹാളിലാണ് ഫൈനൽ റൗണ്ടിലെ പ്രസംഗ പോരാട്ടങ്ങൾ. ഖത്തറിലെ പ്രമുഖർ വിധികർത്താക്കളായെത്തുന്ന മത്സരത്തിനു ശേഷം സമ്മാന ദാനവും നടക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കും.
വാശിയേറിയ മത്സരം നടന്ന ഹൈസ്‌കൂൾ വിഭാഗത്തിൽ 11 പേരാണ് ഫൈനൽ റൗണ്ടിൽ ഇടം നേടിയത്. ആയിഷ ഹനാൻ, അഫിന ഫൈസൽ, ആയിഷ ഫാത്തിമ ബഷീർ, മുഹമ്മദ് നസാൻ, ക്രിസ്റ്റൽ മറിയം ബിജു (എല്ലാവരും എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ), ശിശിര അർച്ചന (ഒലീവ് സ്‌കൂൾ), സാൻവി ബിജീഷ് (ഭവൻസ്), മെഹ്ദിയ ഫാത്തിമ, ജ്വൽ സൂസൻ സെബാസ്റ്റ്യൻ ( ഇരുവരും നോബിൾ ഇന്റർനാഷണൽ), ദിയ രമേശ് (ലയോള സ്‌കൂൾ).
ഹയർസെക്കൻഡറി: അയാന മുഹമ്മദ് (ഒലീവ്), നിവേദ്യ (ഭവൻസ്), ആരതി സുരേഷ് നായർ (മുഹമ്മദ് റിസാൻ, ലക്ഷ്മി സുരേഷ് കുമാർ, അഷ്‌ന ഫൈസൽ (മൂവരും എം.ഇ.എസ്), അറിൻ ജോബി (നോബ്ൾ സ്‌കൂൾ).