ഇൻകാസ് പുരസ്കാര സമർപ്പണവും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു

കൈയൊപ്പ് എന്ന പേരില്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ സുവനീർ പ്രകാശനവും അഡ്വ: സജീവ് ജോസഫ് നിര്‍വഹിച്ചു

Update: 2022-06-20 13:05 GMT
Editor : ubaid | By : Web Desk

ദോഹ : ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതാക്കളായിരുന്ന ബൈത്താൻ കുട്ടിയുടെയും മോഹൻ ചാതോത്തിന്റെയും സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും സുവനീറിന്റെ പ്രകാശനവും സംഘടിപ്പിച്ചു. ഇരിക്കൂർ എം എൽ എ  അഡ്വ: സജീവ് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ഇന്‍കാസ് പ്രസിഡന്‍റ് സമീര്‍ ഏറാമല  യോഗം ഉല്‍ഘാടനം ചെയ്തു. 


ബൈത്താന്‍ കുട്ടി സ്മാരക  പ്രവാസി പുരസ്കാരം  വ്യവസായി സതീഷ്  കോളിയാട്ടിനും മോഹന്‍ ചാതോത്ത് സ്മാരക പ്രവാസി പുരസ്കാരം സുരേഷ് കരിയാടിനും  സമ്മാനിച്ചു.  കൈയൊപ്പ്  എന്ന പേരില്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ സുവനീർ പ്രകാശനവും അഡ്വ: സജീവ് ജോസഫ് നിര്‍വഹിച്ചു. എക്സിക്യൂട്ടീവ് അംഗം അഷ്റഫ് അച്ചോത്ത് എഴുതിയ 'ജീവിതം മോഷണം പോയവർ' എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശന കർമ്മവും ചടങ്ങിൽ നടന്നു. എം ടി നിലമ്പൂർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീരാജ് എം പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്  ജനറൽ സെക്രട്ടറി  ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

Advertising
Advertising


 


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News