Writer - razinabdulazeez
razinab@321
ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം സമാപിച്ചു. പത്ത് ദിവസം കൊണ്ട് 1.3 ലക്ഷം കിലോ മാമ്പഴമാണ് വിറ്റഴിഞ്ഞത്. ഖത്തറിലെ പുരാതന മാര്‍ക്കറ്റായ സൂഖ് വാഖിഫ് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് മാമ്പഴ പ്രദര്‍ശനം നടത്തിയത്. അല്‍ഫോണ്‍സോ, ബദാമി തുടങ്ങി അമ്പതിലേറെ ഇനം മാമ്പഴങ്ങള്‍ പ്രദര്‍ശനത്തിനെത്തി. പത്ത് ദിവസം കൊണ്ട് 1,14,400 പേര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. സ്വദേശികളും പ്രവാസികളും ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികളുമെല്ലാം മാമ്പഴ മധുരം നുകരാനെത്തി. 1,30,100 കിലോഗ്രാം മാങ്ങയാണ് വിറ്റഴിഞ്ഞത്. ഐസ്ക്രീം, പാനിപൂരി, ഇഡ്ഢലി, പായസം തുടങ്ങി മാങ്ങ കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങളും സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി. ആദ്യ രണ്ട് സീസണുകളിലെ വന്‍ വിജയം മൂന്നാം സീസണ്‍ ഒരുക്കാന്‍ പ്രചോദനം നല്‍കുന്നതായി എക്സിബിഷന്‍ ജനറല്‍ സൂപ്പര്‍ വൈസര്‍ ഖാലിദ് സൈഫ് അല്‍ സുവൈദി പറഞ്ഞു.