ഇന്ത്യന്‍ ചെമ്മീൻ ഖത്തറിലെ മാർക്കറ്റിൽ നിന്ന് പിൻവലിക്കും
പുതിയതും ശീതീകരിച്ചതുമായ എല്ലാ ചെമ്മീനും പിൻവലിക്കും
Update: 2022-10-08 19:07 GMT
ദോഹ: ഇന്ത്യന്‍ ചെമ്മീന്‍ ഖത്തറിലെ മാർക്കറ്റുകളിൽ നിന്ന് പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയതും ശീതീകരിച്ചതുമായ എല്ലാ ചെമ്മീനും പിൻവലിക്കും. ഭക്ഷ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത ചെമ്മീനിൽ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തിനുള്ളില്‍ വാങ്ങിയ ഇന്ത്യന്‍ ചെമ്മീൻ ഭക്ഷിക്കരുതെന്നും നിർദേശമുണ്ട്.