ലീഡേഴ്സ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ച് കെഎംസിസി ഖത്തർ സ്റ്റേറ്റ് വിമൺസ് വിങ്

വ്യത്യസ്ത സംഘടനകളിൽ നിന്നുമുള്ള നൂറോളം വനിതകൾ പങ്കെടുത്തു

Update: 2025-03-28 14:51 GMT
Editor : Thameem CP | By : Web Desk

ദോഹ : കെഎംസിസി ഖത്തർ സ്റ്റേറ്റ് വിമൻസ് വിങ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഖത്തറിലെ പ്രധാന വനിതാ കൂട്ടായ്മ നേതാക്കളെ പങ്കെടുപ്പിച്ചാണ് ലീഡേർസ് ഇഫ്താർ വിരുന്നൊരുക്കിയത്. വ്യത്യസ്ത സംഘടനകളിൽ നിന്നുമുള്ള നൂറോളം വനിതാ നേതാക്കളുടെ സംഗമം പതിവ് ഇഫ്താറുകളിൽ നിന്ന് വ്യത്യസ്തമായി സാമൂഹ്യ സേവന മേഖലയിൽ സംഘടനാനേതൃത്വം വഹിക്കുന്നവർക്കിടയിൽ അറിയാനും പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള വേദിയായി.

കെഎംസിസി വിമൻസ് വിങ് പ്രസിഡന്റ് സമീറ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടത്തിയ ഇഫ്താർ മീറ്റ് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ.അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലീം നാലകത് റമദാൻ സന്ദേശവും ട്രഷറർ ഹുസൈൻ സാഹിബ് ആശംസകളും അർപ്പിച്ചു. വിമൻസ് വിങ് ജനറൽ സെക്രട്ടറി സലീന കൂളത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും അർപ്പിച്ചു. ഖത്തറിലെ അപേക്‌സ് ബോഡി ലീഡേഴ്സ് സറീന അഹദ്, നന്ദിനി, മിനി സിബി എന്നിവർ പങ്കെടുത്തു.

Advertising
Advertising

ഖത്തറിലെ വിവിധ സംഘടനകളായ ഇൻകാസ്,ഇന്ത്യൻ യൂത്ത് കോൺഗ്രസ്,വുമൺ ഇന്ത്യ, ക്വിക്ക്,കിലോഫ്, ടോം ഖത്തർ, നടുമുറ്റം, ചാലിയാർ ദോഹ, എഫ്‌സിസി ,എംജിഎം,സംസ്‌കൃതി, ഫോക്കസ് ലേഡീസ് ,സിജി,തനിമ ഖത്തർ, കൾച്ചറൽ ഫോറം, ഐസിസി വനിതാ വിങ്,മലബാർ അടുക്കള,നമ്മുടെ അടുക്കള തോട്ടം, മലയാളി സമാജം, മുസാവ,യൂണിക് ,തൃശൂർ ജില്ലാ സൗഹൃദ വേദി,ഖത്തർ മലയാളി മോംസ്, എന്നീ സംഘടനാ നേതാക്കൾ, കെഎംസിസി വനിതാ വിഭാഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും,ജില്ലാ, മണ്ഡലം ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. ഉപദേശക സമിതി നേതാക്കളായ മൈമൂന സൈനുദ്ധീൻ തങ്ങൾ, ഷാജിതാ മുസ്തഫ, മറിയം ഷാഫി ഹാജി,ഫദീല ഹസ്സൻ. വിമൻസ് വിങ് ഭാരവാഹികളായ മാജിതാ നസീർ, ഡോ .നിഷ ഫാത്തിമ, ഡോ. ബുഷ്റ അൻവർ, ബസ്മ സത്താർ റൂമീന ഷമീർ,താഹിറ മഹ്റൂഫ് തുടങ്ങിയവർ നേതൃത്വം നൽകി

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News