ഖത്തര്‍ ലോകകപ്പിന്‍റെ പ്രചാരണത്തിന് മലയാളി പെണ്‍കുട്ടിയുടെ ഫ്രീ സ്റ്റൈല്‍ വീഡിയോയും

ഫ്രീ സ്റ്റൈലിങ് ത്രൂ ഖത്തര്‍ എന്ന തലക്കെട്ടിലാണ് ഹാദിയയുടെ ഫ്രീ സ്റ്റൈല്‍ വീഡിയോ സുപ്രീംകമ്മിറ്റി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്

Update: 2022-05-29 18:59 GMT
Editor : ijas
Advertising

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രചാരണത്തിന് മലയാളി പെണ്‍കുട്ടിയുടെ വീഡിയോയും. മമ്പാട് എം.ഇ.എസ് കോളജ് വിദ്യാര്‍ഥിയായ ഹാദിയ ഹഖീമിന്‍റെ ഫ്രീസ്റ്റൈല്‍ വീഡിയോയാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ അപ്ലോഡ് ചെയ്തത്. ഫ്രീ സ്റ്റൈലിങ് ത്രൂ ഖത്തര്‍ എന്ന തലക്കെട്ടിലാണ് ഹാദിയയുടെ ഫ്രീ സ്റ്റൈല്‍ വീഡിയോ സുപ്രീംകമ്മിറ്റി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തത്.

നേരത്തെ ഇന്‍ഫ്ലുവന്‍വര്‍ കപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹാദിയ ഇന്‍സ്റ്റഗ്രാമിലിട്ടിരുന്നു. മലപ്പുറം മമ്പാട് എം.ഇ.എസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹാദിയ കോഴിക്കോട് മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയാണ്. ഖത്തറിന്‍ നടന്ന ഇന്‍ഫ്ലുവന്‍സര്‍ കപ്പില്‍ ഹാദിയയുടെ പ്രകടനം കണ്ട ഫുട്ബോള്‍ ഇതിഹാസം കഫുവും ടിം കാഹിലുമൊക്കെ അഭിനന്ദിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തണമെന്നാണ് ഹാദിയയുടെ ആഗ്രഹം.

Full View

Malayalee girl's free style video for Qatar World Cup campaign

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News