മീഡിയവൺ ഖത്തർ സംഘടിപ്പിക്കുന്ന ഓൺലൈൻ സംഗീത മത്സരം

ഗീത് മൽഹാറിൽ പങ്കെടുക്കുന്ന ഗായകരുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി മീഡിയ വൺ ഖത്തർ ഫേസ്ബുക്ക് പേജ് വഴിയാണ് മത്സരം. വിജയികൾക്ക് സമ്മാനങ്ങളും ഗീത് മൽഹാർ ടിക്കറ്റും ലഭിക്കും.

Update: 2022-06-19 19:00 GMT

ദോഹ: മീഡിയവൺ ഖത്തർ ഗീത് മൽഹാറിനോട് അനുബന്ധിച്ച് ഓൺലൈൻ വഴി സംഗീത മത്സരം നടത്തുന്നു. ഗീത് മൽഹാറിൽ പങ്കെടുക്കുന്ന ഗായകരുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി മീഡിയ വൺ ഖത്തർ ഫേസ്ബുക്ക് പേജ് വഴിയാണ് മത്സരം. വിജയികൾക്ക് സമ്മാനങ്ങളും ഗീത് മൽഹാർ ടിക്കറ്റും ലഭിക്കും.

ജൂലൈ ഒന്നിന് ഖത്തർ മലയാളികളുടെ രാവിനെ സംഗീത സാന്ദ്രമാക്കുകയാണ് മീഡിയവൺ, ആവേശത്തോടൊപ്പം ചേരാൻ മൂളിപ്പാട്ടെങ്കിലും പാടുന്ന ഗായകർക്കും അവസരമൊരുങ്ങുകയാണ്. ഗീത് മൽഹാറിനെത്തുന്ന ഗായകരുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ഒരു ഭാഗം പേജിൽ ഷെയർ ചെയ്യും. ഈ ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും പാടി നിങ്ങളുടെ എഫ്ബി വാളിൽ മീഡിയവൺ ഖത്തർ, ഗീത് മൽഹാർ എന്നീ ഹാഷ്ടാഗുകൾ വെച്ച് പോസ്റ്റ് ചെയ്യണം., ഇതോടൊപ്പം മീഡിയ വൺ ഖത്തർ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക, ഗീത് മൽഹാർ പ്രോഗ്രാം പോസ്റ്റർ ഷയർ ചെയ്യുക. ഖത്തറിലെ അഞ്ച് സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും വേണം. നിങ്ങളുടെ പാട്ടിന്റെ ലിങ്ക് മീഡിയവൺ ഖത്തർ പേജിലെ മത്സര പോസ്റ്റിനടിയിൽ കമന്റായി ചേർത്ത് മത്സരത്തിൽ പങ്കാളികളാകാം, ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സമ്മാനങ്ങൾ, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗീത് മൽഹാർ പ്രവേശന പാസുകളും നൽകും. ജൂൺ 24 ആണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News