ഖത്തറിൽ കൂടുതൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു
2025നുള്ളിൽ 1,000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളായി ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യം
ഖത്തറിൽ കൂടുതൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കഹ്‌റാമ. ഈ വർഷം 150 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള സുസ്ഥിരതാ നയത്തിന്റെ ഭാഗമായാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ 100 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. ഈ വർഷം 150 പുതിയ ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. 2025നുള്ളിൽ 1,000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളായി ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യം. വാണിജ്യ വ്യവസായ മന്ത്രാലയം, ഗതാഗത വാർത്താവിനിമയ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് രാജ്യത്തുടനീളം ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
More electric charging stations are being installed in Qatar