ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകർക്ക് 70,000 റൂമുകൾ കൂടി സജ്ജീകരിച്ചതായി സംഘാടകർ

പ്രതിദിനം 120 ഡോളറാണ് ഏറ്റവും കുറഞ്ഞ നിരക്ക്

Update: 2022-11-02 18:59 GMT
Advertising

ലോകകപ്പിനെത്തുന്ന ആരാധകർക്ക് 70,000 റൂമുകൾ കൂടി സജ്ജീകരിച്ചതായി സംഘാടകർ. ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങളിൽ ഇതിലുണ്ട്. ഹോട്ടൽ റൂമുകളും ഫാൻ വില്ലേജ്, കാരവൻ വില്ലേജ് തുടങ്ങിയ വ്യത്യസ്തമായ താമസ സൗകര്യങ്ങളുണ്ട്. പ്രതിദിനം 120 ഡോളറാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ക്യുഎഎ വെബ്‌സൈറ്റിലേക്ക് കൂടുതൽ ആകർഷകമായ താമസ സൌകര്യങ്ങൾ ഇനിയും ചേർക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

താമസ സൗകര്യം ആവശ്യമുള്ളവർ ഖത്തർ അക്കമഡേഷൻ ഏജൻസി വഴി റൂം ബുക്ക് ചെയ്യാം. ഹോളിഡേ ഹോംസ്, ബോട്ടുകൾ, ക്രൂസ് ഷിപ്പുകൾ തുടങ്ങിയ താമസ സൗകര്യങ്ങെളെല്ലാം പോർട്ടൽ വഴി ബുക്ക് ചെയ്യാം. ലോകകപ്പ് മത്സരങ്ങൾ കാണാൻ നവംബർ ഒന്നുമുതൽ തന്നെ ആരാധകർ എത്തിത്തുടങ്ങിയിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ ആരാധകർ ലോകകപ്പിനായി ഖത്തറിലെത്തുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, ലോകകപ്പിനെത്തുന്ന സൂപ്പർ താരങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഖത്തറിന്റെ ആസ്പറ്റാർ സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യാലിറ്റി ആശുപത്രി. ഫിഫ മെഡിക്കൽ സെൻറർ ഓഫ് എക്‌സലൻസ് അംഗീകാരം നേടുന്ന ഗൾഫ് മേഖലയിലെ പ്രഥമ സ്‌പോർട്‌സ് മെഡിസിൻ ആശുപത്രിയാണിത്.

ഓർത്തോപീഡിക് സർജൻമാർ, കാർഡിയോളജിസ്റ്റുകൾ, സ്‌പോർട്‌സ് മെഡിസിൻ ഫിസിഷ്യൻസ്, സ്‌പോർട്‌സ് ഡെൻറിസ്റ്റുകൾ തുടങ്ങി ബയോമെഡിക്കൽ എഞ്ചിനീയർമാർ വരെയുള്ള വിദഗ്ധരുടെ നീണ്ടനിര തന്നെയുണ്ട് ഇവിടെ. 2009ൽ ഫിഫ മെഡിക്കൽ സെൻറർ ഓഫ് എക്‌സലൻസ് അംഗീകാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആസ്പറ്റാറിനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും പിഎസ്ജിയുടെ താരങ്ങൾ ഇവിടെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയിരുന്നു.


Full View


Organizers have set up 70,000 more rooms for fans coming to Qatar Football World Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News