ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള ജനസംതൃപ്തി 86% ആയി ഉയർന്നു

58 ശതമാനത്തിൽ നിന്നാണ് 86 ശതമാനമായി വർധിച്ചത്

Update: 2025-11-04 11:01 GMT

ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി നിരക്ക് 58 ശതമാനത്തിൽ നിന്ന് 86 ശതമാനമായി വർധിച്ചെന്ന് വെളിപ്പെടുത്തിയത്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

"സാമൂഹിക സംഭാഷണവും പങ്കാളിത്ത ഭരണവും ശക്തിപ്പെടുത്തൽ" എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന കാലയളവിൽ സർക്കാർ സേവനങ്ങളിലെ ഗുണഭോക്താക്കളുടെ സംതൃപ്തി 90 ശതമാനത്തിലധികമായി ഉയർത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയിൽ അദ്ദേഹം ഗുണഭോക്താക്കൾക്ക് സർക്കാർ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ഷാരെക് പ്ലാറ്റ്ഫോമിൻ്റെ മികവ് പ്രത്യേകം പരാമർശിച്ചു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News