'ഫലസ്തീനെയും അതിന്റെ ജനതയെയും അല്ലാഹുവിലേൽപ്പിക്കുന്നു'; ഫലസ്തീന് ഖത്തറിന്റെ ഐക്യദാർഢ്യം

മ്യൂസിയങ്ങളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങൾ ഖത്തർ മ്യൂസിയം ചെയർപേഴ്സണും ഖത്തർ അമീറിന്റെ സഹോദരിയുമായ ശൈഖ അൽ മയാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

Update: 2023-10-09 12:54 GMT

ദോഹ: ഗസ്സയിൽ ഇസ്രായേൽ അധിനിവേശത്തിനെതിരെ ചെറുത്ത് നിൽപ്പ് നടത്തുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി ഖത്തർ. ഖത്തർ മ്യൂസിയത്തിന്റെ കെട്ടിടങ്ങളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ചു.

നാഷണൽ മ്യൂസിയത്തിലും ഇസ്‌ലാമിക് മ്യൂസിയത്തിലും ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങൾ ഖത്തർ മ്യൂസിയം ചെയർപേഴ്സണും ഖത്തർ അമീറിന്റെ സഹോദരിയുമായ ശൈഖ അൽ മയാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി ഇസ്രായേൽ ആണെന്ന് ഖത്തർ വിദേശ കാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News