വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടി ഖത്തർ

Update: 2021-10-30 15:48 GMT

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഖത്തര്‍. ഏറ്റവും കൂടുതൽ രാജ്യക്കാർ ഒരേ സമയം മരം നട്ടുപിടിപ്പിച്ചെന്ന നേട്ടമാണ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് ഖത്തറില്‍ നടന്ന വൃക്ഷത്തൈ നടീല്‍ യജ്ഞമാണ് ലോക റെക്കോര്‍ഡോടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. റോഡ് നവീകരണ സൗന്ദര്യവല്‍ക്കരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ദുഖാന്‍ റോഡില്‍ നടന്ന യജ്ഞത്തില്‍ മൊത്തം അറുപത്തിയാറ് രാജ്യക്കാര്‍ ചേര്‍ന്നാണ് ഒരേ സമയം വൃക്ഷത്തൈകള്‍ നട്ടത്.

10 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന് 2019ല്‍ ഖത്തര്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായാണ്​ മരം നടൽ പരിപാടി സംഘടിപ്പിച്ചത്​. ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയത്തിൻെറ നേതൃത്വത്തിലാണ്​ പദ്ധതി. ദൗത്യത്തില്‍ പങ്കാളികളായ ഓരോ രാജ്യക്കാരും ഒരു മരം വീതമാണ് വച്ചുപിടിപ്പിച്ചത്. റെക്കോഡ് ഇടുന്നതിന് നിശ്ചിത നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ പങ്കാളികായ രാജ്യങ്ങളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടു.

Advertising
Advertising

ഗിന്നസ്​ ലോക റെക്കോര്‍ഡ് പ്രഖ്യാപന ചടങ്ങിൽ റോഡ്​സ്​ ആൻറ്​ പബ്ലിക്​ പ്ലേസ് ​ ബ്യൂട്ടിഫിക്കേഷൻ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ എഞ്ചിനീയർ മുഹമ്മദ്​ അർഖൂബ്​ അൽ ഖൽദിയും പ​ങ്കെടുത്തു.

ഗിന്നസ്​ റെക്കോഡിലൂടെ തേടിയെത്തിയ രാജ്യാന്തര അംഗീകരം, ഖത്തറിൻെറ പരിസ്​ഥിതി സൗഹൃദ പദ്ധതികൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തിൻെറ വലിയൊരു ശതമാനം ഭൂമിയും ഹരിതാഭമാക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം. വിദ്യഭ്യാസ സ്​ഥാപനങ്ങൾ, സംഘനകൾ, ഒഫീസുകൾ, വ്യക്​തികൾ എന്നിവർ വഴിയാണ്​ മരം നടൽ യത്നം പുരോഗമിക്കുന്നത്. ഇതിനകം 5.50 ലക്ഷം മരങ്ങൾ നട്ടുകഴിഞ്ഞതായും എഞ്ചിനീയർ അൽ ഖാലിദി പറഞ്ഞു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News