നയതന്ത്ര ഉഭയകക്ഷി സഹരണം ശക്തമാക്കാന്‍ ഖത്തറും ബ്രിട്ടനും തമ്മില്‍ ധാരണ

ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉഭയകക്ഷി നയതന്ത്ര സംഭാഷണം എല്ലാ വര്‍ഷവും സംഘടിപ്പിക്കും

Update: 2021-10-21 17:43 GMT
Advertising

നയതന്ത്ര ഉഭയകക്ഷി സഹരണം ശക്തമാക്കാന്‍ ഖത്തറും ബ്രിട്ടനും തമ്മില്‍ ധാരണ. ഇതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. ആദ്യ ചര്‍ച്ച അടുത്ത വര‍്ഷമാദ്യം ലണ്ടനില്‍ നടക്കും

ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രൂസ്സിന്‍റെ ദോഹ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉഭയകക്ഷി നയതന്ത്ര സംഭാഷണം എല്ലാ വര്‍ഷവും സംഘടിപ്പിക്കും. രണ്ട് രാജ്യങ്ങളും മാറി മാറി ചര്‍ച്ചയ്കക്ക് വേദിയാകും. ആദ്യ ചര്‍ച്ച അടുത്ത വര്‍ഷമാദ്യം ലണ്ടനില്‍ നടക്കും. ദോഹയിലെത്തിയ ലിസ് ട്രൂസ് ഖത്തര‍് അമീറുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തി. നിലവില് സാമ്പത്തിക നിക്ഷേപ പ്രതിരോധ സുരക്ഷാ ആരോഗ്യ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സഹകരണം കൂടുതല്‍ ശക്തമാക്കുകയാണ് പുതിയ വാര്‍ഷിക ചര്‍ച്ചയുടെ ലക്ഷ്യം. ആഗോള സമാധാനം, ഭിന്നതകളും തര്‍ക്കങ്ങളും ഇല്ലാതാക്കല്‍ തുടങ്ങി മേഖലകളിലും ഇരുരാജ്യങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News