വ്യാജ ചെക്ക് കേസ് പരാതിയില്‍ ഇരയ്ക്ക് 20 ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ച് ഖത്തര്‍ കോടതി

ബിസിനസ് പങ്കാളിയാണ് വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്

Update: 2025-04-28 08:48 GMT
Editor : razinabdulazeez | By : Web Desk

ദോഹ: വ്യാജ ചെക്ക് കേസ് പരാതിയില്‍ ഇരയ്ക്ക് 20 ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ച് ഖത്തര്‍ കോടതി. ബിസിനസ് പങ്കാളിയാണ് വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

ഖത്തര്‍ മാധ്യമമായ അല്‍ ശര്‍ഖിന്റെ റിപ്പോര്‍ട്ട് പ്രകാരം സംഭവം ഇങ്ങനെ. വാഹന ലോണിനായി പരാതിക്കാരന്‍ ബിസിനസ് പങ്കാളിയെ ജാമ്യക്കാരനായി വയ്ക്കുന്നു. ഗ്യാരണ്ടിയായി ബ്ലാങ്ക് ചെക്കും നല്‍കുന്നു. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം പരാതിക്കാരനെതിരെ ബിസിനസ് പങ്കാളി ഈ ബ്ലാങ്ക് ചെക്ക് ഉപയോഗിക്കുന്നു. 2.85 കോടി ഖത്തര്‍ റിയാലിന്റെ വ്യാജ ചേക്ക് കോടതിയില്‍ ഹാജരാക്കുന്നു. പരാതിക്കാരന് മൂന്ന് വര്‍ഷം തടവും ട്രാവല്‍ ബാനും കോടതി വിധിച്ചു. പക്ഷെ ചെക്കിലെ കയ്യക്ഷരത്തില്‍ മാറ്റമുണ്ടെന്ന് കാണിച്ച് പരാതിക്കാരന്‍ അപ്പീല്‍ നല്‍കി. അന്വേഷണത്തില്‍ സത്യം വെളിവായതോടെ തട്ടിപ്പ് നടത്തിയ ബിസിനസ് പങ്കാളി പരാതിക്കാരന് 20 ലക്ഷം ഖത്തര്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പോലും ചെക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ സൂക്ഷ്മത പാലിക്കണമെന്ന് നിയമ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News