സുഡാനിലേക്ക് സഹായമെത്തിച്ച് ഖത്തർ
ഭക്ഷ്യക്കിറ്റുകളും ഷെൽട്ടർ ടെൻ്റുകളുമടക്കമുള്ള അവശ്യവസ്തുക്കളാണ് എത്തിച്ചത്
Update: 2025-11-02 13:55 GMT
ദോഹ: സായുധ സംഘർഷം മൂലം ഭക്ഷ്യക്ഷാമം നേരിടുന്ന സുഡാനിലെ വടക്കൻ അൽ ദബ്ബയിലേക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, ഖത്തർ ചാരിറ്റി എന്നിവ സംയുക്തമായി 3,000 ഭക്ഷ്യകിറ്റുകൾ, 1,650 ഷെൽട്ടർ ടെന്റുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് എത്തിച്ചത്. 'ഖത്തർ അൽ ഖൈർ' എന്ന പേരിൽ സഹായ പ്രവർത്തനങ്ങൾക്കായി പ്രത്യേക ക്യാമ്പും സ്ഥാപിച്ചിട്ടുണ്ട്. 50,000-ത്തിലധികം പേർക്ക് സഹായം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.