ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരം തേടി ഖത്തര്‍ ഇക്കണോമിക് ഫോറം ഈ മാസം 20ന്

Update: 2022-06-12 04:49 GMT

ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരം തേടിയുള്ള ഖത്തര്‍ ഇക്കണോമിക് ഫോറം ഈ മാസം ദോഹയില്‍ നടക്കും. 20 മുതല്‍ 22 വരെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

പ്രാദേശിക, അന്തര്‍ദേശീയ സ്പീക്കര്‍മാരെ കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം ആഗോള സാമ്പത്തിക വിദഗ്ധരും, വിവധ കോര്‍പ്പറേറ്റ് സിഇഒമാരും സംരംഭകരും, ലോകത്തെ മുന്‍നിര ബിസിനസ്സ് തലവന്‍മാരും ഫോറത്തില്‍ പങ്കെടുക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News