Writer - razinabdulazeez
razinab@321
ദോഹ: കോടികളുടെ നികുതി വെട്ടിപ്പില്‍ നടപടിയുമായി ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി. 3.6 കോടി റിയാല്‍ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി എടുത്തതായി അധികൃതര്‍ അറിയിച്ചു. ജനറൽ ടാക്സ് അതോറിറ്റി വിവിധ സർക്കാർ അതോറ്റികളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കമ്പനികൾ അവരുടെ യഥാർത്ഥ വരുമാനം മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ക്രമക്കേട് നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഈ കമ്പനികളെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കൈമാറിയതായി ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് ഒരു ഗൗരവമേറിയ സാമ്പത്തിക കുറ്റകൃത്യമാണെന്നും എല്ലാ നികുതിദായകരും സമയപരിധിക്കുള്ളിൽനിന്ന് നികുതി റിട്ടേണുകൾ സമർപ്പിക്കണമെന്നും ജി.ടി.എ ഓര്‍മിപ്പിച്ചു.