ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ്, പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഖത്തർ

മുആവിൻ എന്ന പേരിലാണ് പ്ലാറ്റ്ഫോം

Update: 2025-09-29 17:46 GMT
Editor : razinabdulazeez | By : Web Desk

ദോഹ: ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. മുആവിൻ എന്ന പേരിലാണ് പ്ലാറ്റ്ഫോം. റിക്രൂട്ട്‌മെന്റ് സംബന്ധമായ സേവനങ്ങൾ സുഗമമാക്കുകയാണ് ലക്ഷ്യം. സംവിധാനം നിലവിൽ പൈലറ്റ് ഘട്ടത്തിലാണ്.

രാജ്യത്തെ റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിൽ തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ നജ്‌വ ബിൻത് അബ്ദുറഹ്മാൻ അൽഥാനിയാണ് മുആവിൻ പ്ലാറ്റ്ഫോം പുറത്തിറക്കിയത്. റിക്രൂട്ട്മെന്റ് നടപടികളിലെ സുതാര്യത, ഇന്റർവ്യൂ സൗകര്യങ്ങൾ, ഇരുകക്ഷികൾക്കുമിടയിലെ കരാർ തീർപ്പാക്കൽ, തർക്കപരിഹാരം തുടങ്ങിയവ ഉൾക്കൊള്ളുന്ന സമഗ്ര ഏകീകൃത സംവിധാനമാണ് മുആവിൻ.

Advertising
Advertising

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് മേഖലയിൽ മുആവിൻ പ്ലാറ്റ്ഫോം മികച്ച ചുവടുവെപ്പാണെന്ന് ശൈഖ നജ്‌വ അൽഥാനി പറഞ്ഞു. നീതിയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക മാത്രമല്ല, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

മുആവിൻ ഖത്തറിലെ ഗാർഹിക തൊഴിൽ മേഖലയെ സമ്പൂർണമായി നവീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാഥമിക ഘട്ടത്തിൽ റിക്രൂട്ട്മെന്റ് ഏജൻസികളും ലഭ്യമായ തൊഴിലാളികളും പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ഇതുവഴി ഓഫീസുകൾക്ക് അപേക്ഷകൾ തരംതിരിക്കാനും ജോലിക്ക് പ്രാപ്തരായവരെ അതിവേഗത്തിൽ തെരഞ്ഞെടുക്കാനുമാകും. പ്ലാറ്റ്‌ഫോമിലൂടെ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും തൊഴിൽ മന്ത്രാലയത്തിന് ലഭ്യമാകും. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News