പരിസ്ഥിതി സൗഹൃദ പൊതു ഗതാഗതം;ഖത്തർ റെയിലിന് അന്താരാഷ്ട്ര അംഗീകാരം

സി ഐ എച്ച് ടി ഡികാർബണൈസേഷൻ പുരസ്‌കാരം ലഭിച്ചു

Update: 2025-06-15 16:40 GMT
Editor : razinabdulazeez | By : Web Desk

ദോഹ: പരിസ്ഥിതി സൗഹൃദ പൊതു ഗതാഗതത്തിന് അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി ഖത്തര്‍ റെയില്‍. ബ്രിട്ടണ്‍ ആസ്ഥാനമായ സി.ഐ.എച്ച്.ടിയുടെ ഡികാര്‍ബണൈസേഷന്‍ പുരസ്കാരമാണ് സ്വന്തമാക്കിയത്.

ദോഹ മെട്രോ, ട്രാം സർവീസുകളുടെ മാതൃ കമ്പനിയാണ് ഖത്തര്‍ റെയില്‍. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനത്തിലൂടെ കൈനറ്റിക് എനര്‍ജിയെ ഇലക്ട്രികൽ എനര്‍ജിയാക്കി മാറ്റുന്ന ദോഹ മെട്രോയുടെ പ്രൊജക്ടിനാണ് അന്താരാഷ്ട്ര അംഗീകാരം. ലണ്ടനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമർപ്പിച്ച പദ്ധതികളിൽ നിന്നും ആറെണ്ണം മാത്രമാണ് ഫൈനൽ റൗണ്ടിലേക്ക് ഇടം നേടിയത്. പുറത്തു നിന്നുള്ള ഊർജ ഉറവിടങ്ങളെ ഉപയോഗിക്കുന്നത് കുറച്ച്, മെട്രോ ശൃംഖലയിൽ നിന്നുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഊർജ ലഭ്യത ഉറപ്പാക്കുന്നതാണ് ഖത്തർ റെയിലിന്റെ പദ്ധതി. ഖത്തർ റെയിലിന്റെ സ്മാർട്ട് ഗതാഗത പദ്ധതികളുടെ ഉദാഹരണം കൂടിയാണിത്. പരമ്പരാഗത ബ്രേക്കിംഗ് സിസ്റ്റങ്ങളിൽ താപമായി ഊർജ്ജം നഷ്ടപ്പെടുമ്പോൾ, ഇവിടെ ഗതികോർജം, പുനരുപയോഗിക്കപ്പെടാൻ കഴിയുന്ന വൈദ്യുതോർജമായി സംഭരിക്കുന്നു. വേഗത കുറയ്ക്കുമ്പോൾ ട്രെയിനിന് ആവശ്യമായ ട്രാക്ഷൻ ഊർജ്ജത്തിന്റെ 46 ശതമാനം വരെ ഈ റീജനറേറ്റീവ് ബ്രേക്കിങ് സാങ്കേതിക സംവിധാനം വഴി ഉൽപാദിപ്പിക്കാൻ കഴിയും. സംഭരിക്കുന്ന ഊർജം മറ്റ് ട്രെയിനുകളുടെ ഉപയോഗത്തിനായി ഗ്രിഡിലേക്ക് മാറ്റുകയും ചെയ്യും. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News