ഫോര്‍മുല വണിനൊരുങ്ങി ഖത്തര്‍; വേഗപ്പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം

മത്സരത്തിനുള്ള കാറുകള്‍ ഖത്തറിലെത്തിച്ചു

Update: 2023-10-04 03:07 GMT
Advertising
മിന്നല്‍ വേഗപ്പോരിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍. മത്സരത്തിനുള്ള കാറുകള്‍ കഴിഞ്ഞ ദിവസം  മത്സരം നടക്കുന്ന ലുസൈല്‍ സര്‍ക്യൂട്ടിലെത്തിച്ചു.
വെള്ളിയാഴ്ചയാണ് കാറോട്ട മത്സരത്തിലെ വേഗപ്പോരായ  ഫോര്‍മുല വണിന് ഖത്തറില്‍ തുടക്കം കുറിക്കുന്നത്. 

വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് യോഗ്യതാ പോരാട്ടം. ഞായറാഴ്ചയാണ് കാറോട്ട മത്സര പ്രേമികള്‍ കാത്തിരിക്കുന്ന പോര് നടക്കുക.സീസണിലെ മിന്നും പ്രകടനം റെഡ്ബുളിന്റെ  മാക്സ് വെസ്തപ്പന്‍ ഖത്തറിലും ആവര്‍ത്തിക്കുമോയെന്നാണ് 
എല്ലാവരും ഉറ്റുനോക്കുന്നത്. ഈ വര്‍ഷം മൂന്ന് റേസിലൊഴികെ എല്ലായിടത്തും ചാമ്പ്യന്‍ വെസ്തപ്പനായിരുന്നു. അതീവ സുരക്ഷയോടെയാണ് മത്സരത്തിനുള്ള കാറുകള്‍ കഴിഞ്ഞ ദിവസം ലുസൈല്‍ സര്‍ക്യൂട്ടില്‍ എത്തിച്ചത്.

മത്സരം കാണാന്‍ പോകുന്നവര്‍ക്ക് മുവാസലാത്ത് സൌജന്യ ബസ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലുസൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്നും സര്‍ക്യൂട്ടിലേക്കാണ് 
ബസ് സര്‍വീസ് നടത്തുന്നത്. വെള്ളിയും ശനിയും ഉച്ചയ്കക് രണ്ട് മുതല്‍ പുലര്‍ച്ചെ 1.30 വരെയും ഞായറാഴ്ച പുലര്‍ച്ചെ 2.30 വരെയും സര്‍വീസുണ്ടാകും.


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News