Writer - razinabdulazeez
razinab@321
ദോഹ: ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലെന്ന് ഖത്തര്‍. വിശദമായ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. മധ്യസ്ഥ രാജ്യങ്ങളുടെ നിര്‍ദേശങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള അഭിപ്രായ ഭിന്നതകള്‍ നികത്താനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇപ്പോള്‍ ശ്രമമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഗസ്സയില്‍ വെടിനിര്‍ത്തലും ബന്ദി മോചനവും സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രായേലിന്റെയും ഹമാസിന്റെയും സംഘങ്ങള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലുണ്ട്. ഇരു പക്ഷവുമായും മധ്യസ്ഥരെന്ന നിലയില്‍ ഖത്തര്‍ ആശയവിനിമയം നടത്തിവരികയാണ്. പ്രാരംഭ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് അന്തിമമായ ലക്ഷ്യം. അതിലേക്ക് നയിക്കുന്ന ചട്ടക്കൂടുകളാണ് തയ്യാറാക്കുന്നത്. Qatar says Gaza mediation talks in early stagesക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയ്ക്ക് ടൈംടേബിള്‍ നിശ്ചയിച്ചിട്ടില്ലെന്നും മധ്യസ്ഥരാജ്യമായ ഖത്തര്‍ വ്യക്തമാക്കി. മാധ്യമങ്ങളുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ചര്‍ച്ചയെ ബാധിക്കും. ചര്‍ച്ചകള്‍ക്ക് ശാന്തമായ അന്തരീക്ഷം അനിവാര്യമാണെന്നും മാജിദ് അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.