ലോകകപ്പിന് പിന്നാലെ മറ്റൊരു രാജ്യാന്തരമേളക്കും വേദിയാകാൻ ഖത്തർ
ഈ മേളയില്‍ 30 ലക്ഷത്തിലേറെ സന്ദർശകരെത്തുമെന്നാണ് കണക്കുകൂട്ടൽ
ലോകകപ്പിന് പിന്നാലെ മറ്റൊരു രാജ്യാന്തര മേളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി ഖത്തർ. അടുത്ത വർഷം ഒക്ടോബർ രണ്ടിനാണ് ഹോർട്ടികൾച്ചർ ദോഹ എക്‌സ്‌പോ തുടങ്ങുന്നത്. ആറുമാസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. അൽബിദ പാർക്കിൽ 17 ലക്ഷം സ്‌ക്വയർ മീറ്ററിലാണ് ഹോർട്ടി കൾച്ചർ എക്‌സ്‌പോയ്ക്ക് വേദിയൊരുങ്ങുന്നത്.
ഇന്റർനാഷണൽ ഏരിയ, കൾച്ചറൽ ഏരിയ, ഫാമിലി ഏരിയ എന്നിങ്ങനെ മൂന്ന് ഏരിയകളായി തിരിച്ചാകും പ്രദർശനം. ആറ് മാസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 80 രാജ്യങ്ങൾ പങ്കെടുക്കും.
2023 ഒക്ടോബർ രണ്ടിന് തുടങ്ങുന്ന പ്രദർശനം 2024 മാർച്ച് 28 വരെ നീണ്ടുനിൽക്കും. അവസാനമായി 2019ൽ ബെയ്ജിങ്ങിൽ നടന്ന എക്‌സ്‌പോയിൽ ഖത്തറിന്റെ ഭീമൻ പവലിയൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ദോഹ എക്‌സ്‌പോയ്ക്കായി വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിച്ചിട്ടുണ്ട്.