ഖത്തർ ടൂറിസത്തിന്റെ വിസിറ്റ് ഖത്തർ വെബ്‌സൈറ്റ് കൂടുതൽ ഭാഷകളിലേക്ക്‌

2022 ലോകകപ്പിന് മുന്നോടിയായി രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ടൂറിസത്തിന്‍റ വിസിറ്റ് ഖത്തര്‍ വെബ്സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി പുതുക്കിയത്.

Update: 2021-11-17 16:25 GMT

ടൂറിസം നടപടികള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി ഖത്തര്‍ ടൂറിസത്തിന്‍റെ വിസിറ്റ് ഖത്തര്‍ വെബ്സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി നവീകരിച്ചു. മൊത്തം ആറ് ഭാഷകളില്‍ വെബ്സൈറ്റില്‍ സേവനം ലഭ്യമാകും.

2022 ലോകകപ്പിന് മുന്നോടിയായി രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ടൂറിസത്തിന്‍റ വിസിറ്റ് ഖത്തര്‍ വെബ്സൈറ്റ് കൂടുതല്‍ ഭാഷകളുള്‍പ്പെടുത്തി പുതുക്കിയത്. ഇംഗ്ലീഷ്, അറബിക് ഭാഷകൾക്കു പുറമെ, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ കൂടി ഇനി വെബ്സൈറ്റ് ലഭ്യമാകും.

Advertising
Advertising

ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് ഖത്തറിന്‍റെ സമ്പന്നമായ ചരിത്രവും പൈതൃക പ്രൌഢിയും പ്രകൃതി മനോഹാരിതയും പരിചയപ്പെടുത്തുന്ന 'എക്സ്പീരിയൻസ് എ വേൾഡ് ബിയോണ്ട്' ക്യാമ്പയിനിന്‍റെ തുടർച്ചയായാണ് കൂടുതൽ ഭാഷകളിലേക്ക് 'വിസിറ്റ് ഖത്തർ' എഡിഷനുകളും മാറുന്നത്. ഖത്തറിന്‍റെ വിനോദ സഞ്ചാര മേഖലയെ പരിചയപ്പെടുത്തുന്നതിന് പുറമെ, വിവിധ ഓഫറുകളും പലഭാഷകളിൽ സഞ്ചാരികൾക്ക് ലഭ്യമാവും. വെബ്സൈറ്റിന് പുറമെ, 'വിസിറ്റ് ഖത്തർ' മൊബൈൽ ആപ്ലിക്കേഷൻ വഴി കൂടുതൽ വിവരങ്ങളും, യാത്രക്കാരന് വ്യക്തിപരമായ ആവശ്യമുള്ള വിശേഷങ്ങളും അറിയാൻകഴിയും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News