ഖത്തർ ലോകകപ്പ്: ഫുഡ് സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സെപ്തംബര്‍ 15ന് അകം അപേക്ഷകള്‍ അയക്കണം

Update: 2022-08-24 17:31 GMT
Advertising

ദോഹ: ലോകകപ്പ് സമയത്ത് ഫുഡ് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയും ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റിയും. ഖത്തരി സംരംഭകര്‍ക്കാണ് അവസരം. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

സ്റ്റേഡിയങ്ങളുടെ പരിസരം, ലോകകപ്പിനോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ നടക്കുന്ന കോര്‍ണിഷ്, മറ്റു വിനോദ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി നാനൂറിലേറെ യൂണിറ്റുകള്‍ക്കാണ് അവസരം. forsa2022.qa എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്, ഏത് തരം ഭക്ഷണമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്, കിയോസ്ക് ആവശ്യമാണോ, എത്ര ബ്രാഞ്ചുകളുണ്ട്,തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളെല്ലാം സമര്‍പ്പിക്കണം.

സെപ്തംബര്‍ 15ന് അകം അപേക്ഷകള്‍ അയക്കണം. പ്രാദേശിക സംരംഭകര്‍ക്ക് ഇത്തരമൊരു അവസരം നല്‍കുന്നതിന് വലിയ സന്തോഷമുണ്ടെന്ന് ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News